Latest Updates

തിരുവനന്തപുരം: നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി. ഈ വര്‍ഷം ഇതുവരെ നല്‍കിയ നിയമന ശുപാര്‍ശകള്‍ മൂപ്പതിനായിരം പിന്നിട്ടു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് പിഎസ്‌സി നല്‍കുന്ന നിയമന ശുപാര്‍ശകള്‍ മുപ്പതിനായിരം പിന്നിടുന്നത്. ഈ വര്‍ഷം ഇതുവരെ 30,246 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ല്‍ 34,194 പേര്‍ക്കും 2023 ല്‍ 34,110 പേര്‍ക്കും നിയമന ശുപാര്‍ശ നല്‍കി. കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ - 2,99,080 നിയമനശുപാര്‍ശകളാണ് പിഎസ്‌സി അയച്ചത്. ഈ വര്‍ഷം ഇതുവരെ 853 റാങ്ക് പട്ടികകള്‍ ആണ് പ്രസിദ്ധീകരിച്ചത്. പ്രധാനപ്പെട്ട എല്ലാ തസ്തികകളുടെയും റാങ്ക് പട്ടിക ഒരു കലണ്ടര്‍ വര്‍ഷം തന്നെ പ്രസിദ്ധീകരിച്ചെന്ന നേട്ടവും പിഎസ്‌സി സ്വന്തമാക്കി. ഒക്ടോബര്‍ 10 ന് യുപി സ്‌കൂള്‍ ടീച്ചര്‍ തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് ഈ മുന്നേറ്റം. വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ്, ക്ലാര്‍ക്ക്, കേരള ബാങ്കില്‍ ക്ലാര്‍ക്ക്, തദ്ദേശ വകുപ്പില്‍ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍, പൊലീസ് വകുപ്പിലെ വിവിധ യൂണിഫോംഡ് തസ്തികകള്‍ ഈ വര്‍ഷം പ്രസിദ്ധീകരിച്ചു.

Get Newsletter

Advertisement

PREVIOUS Choice